Saturday, September 11, 2010

poem

                                                           കലികാലം . കോം
  കലികാല കോമരങ്ങള്‍ക്ക്  അറുതിയില്ല,
കാലന്റെ കരങ്ങള്‍ക്കുമവധിയില്ല,

ഭിന്നിപ്പിന്‍ രാഷ്ട്രീയതന്ത്രങ്ങളില്‍ 
അഴിമതിയുടെ നിലയ്കാത്ത ആരവത്തില്‍ 
അല്പ്പമായ് മാറുന്ന സുരക്ഷിതത്വത്തില്‍ 
നിണം തിളയ്ക്കുന്ന പാന്താവില്‍
ചുവരെഴുത്തുകള്‍ ശിഷ്ടം......

ദൈവത്തിന്റെ സ്വന്തം നാടിനിഭാവിയില്‍ 
ആള്‍ദൈവത്തിന്‍ കേന്ദ്രമായ് മാറുമ്പോള്‍
ജിഹാദന്ന ശ്രേഷ്ടമാം വാക്കിന്നെ കാട്ടാളന്‍ 
കിരാതമാര്‍ഗത്തിന്‍  വഴിവിളക്കാകുമ്പോള്‍
കലികാലം മെല്ലെ-മേല്ലെയായ് പുലരുന്നു...

ഭൂമിത്തന്നടിത്തട്ട് കിളയ്കുവാനുതകുന്ന
യന്ത്രവല്‍കൃത  ലോകതാളവും,  
പാശ്ചാത്യ സംസ്കാരം ഊറ്റികുടിക്കുന്ന
രക്തബന്ധത്തിന്റെ  നിറമാര്‍ന്നബാല്യവും,
ദുഗ്ദം നുകരാന്‍ കൊതിക്കുന്ന കുഞ്ഞിനെ 
ഭ്രൂണവേദിയില്‍  ഹനിക്കുന്ന മാതാവും,
സാമ്പത്യമാന്ദ്യം  തലയില്‍ നുരയ്ക്കുമ്പോള്‍ 
പാഷാണക്കുപ്പിയില്‍  ജന്മം അടക്കുവോര്‍,
കലികാല കോമരനടനകോലങ്ങള്‍....

പുഞ്ചിരിചാടുന്ന  ശലഭകുഞ്ഞുങ്ങളെ 
പിച്ചിചീന്തുന്നൊരു ധ്വംസകന്‍ ദ്രിശ്യമായ്
നീണ്ടുപോവുന്നോരീ കലികാലനാടകം
പുതുംയെരുന്നൊരു ദ്രിശ്യവിരുന്നായ് 
അവതരിപ്പൂ; അക്ഷികള്‍ സാക്ഷിയായ്
വിരലൊന്നു അമര്‍ത്തുകിനി -
കലികാലം ഡോട്ട് കോമില്‍ ....    
    
     


Wednesday, September 1, 2010

i am alone

കണ്ണുനീര്‍കൊണ്ട് ഞാന്‍ കവിതയെഴുതി...
സൌഹൃദത്തിന്‍ പുഞ്ചിരിയത് മായ്ച്ചു കളഞ്ഞു ....
രാത്രിയുടെ നിശബ്ദതയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ,
വൃഥാ അന്വേഷിപ്പൂ......ആ കവിതയെങ്കിലും!!!!!    

just for you my sweet friend..........

"സുഹൃത്തെ.........."

ഇന്നെന്റെ തേങ്ങലിന്‍ അര്‍ത്ഥമില്ല,
ഇനിയെന്റെ  നിശ്വസമൊന്നുമല്ല.
വിടചൊല്ലി പോവുക നീ,
ഞാനും അകലേയ്ക്ക്......

രാത്രിതന്‍ മുഖപടം -
മറയ്കുന്ന സൂര്യന്റെ,
കണ്ണുനീര്‍ ചോപ്പാണ്-
ഇന്നെന്‍ ആനനം.
വറ്റിവരണ്ടെന്റെ  കന്ടവും 
വാക്കും..............
വാഴ്ത്തുവാന്‍ ,പാടുവാന്‍
ആവില്ല നിശ്ചയം....
പുഞ്ചിരി മാഞ്ഞ എന്‍ 
അധരങ്ങള്‍ അറിയാതെ
നിന്നെ തിരയുന്നു,
"മാപ്പ് നല്‍കേണമേ.."

ഇനി ഞാന്‍ മടങ്ങാം 
തലതിരിചീടാതെ....
"സൌഹൃദം മാത്രമിനി
കവര്ന്നെടുതീടട്ടെ......."