Friday, March 25, 2016

ചിലർ അങ്ങനെയാണ് . ഓരോ നിമിഷവും നമ്മളെ അതിശയിപ്പിച്ചു കൊണ്ടിരിക്കും . വാക്കുകൾ കൊണ്ടും , പ്രവർത്തികൾ കൊണ്ടും. ഈ വരുന്ന മെയ്‌ 13 നു ഞാൻ എൻറെ  ജീവിതത്തിന്റെ സിൽവർ ജൂബിലീ ആഘോഷിക്കാൻ പോവുകയാണ്. ഈ വര്ഷം , ഒരു മുഴുജീവന്റെ സ്നേഹവും ആദരവും നിറച്ചുകൊണ്ട് പ്രീയപ്പെട്ട ഉപ്പയ്ക്ക് ഒരു കത്ത് ...

ഉപ്പാ ...

ചെറുപ്പത്തിൽ ഞാൻ ആയിരുന്നു ഉപ്പയോട് ഒരുപാട് കൊഞ്ചികളി ച്ചിരുന്നതെന്ന് ഉമ്മ പറയാറുണ്ടായിരുന്നു. ഒരു വായാടി. ഉപ്പ എന്നെ "ആത്തുമ്മ' എന്ന് നീട്ടി വിളിച്ചിരുന്ന ഒരു നേർത്ത ഓർമ എനിക്കിന്നും ഉണ്ട് . ഞാൻ എന്നും കഥകളുടെ ലോകത്ത് ജീവിക്കാൻ ആഗ്രഹിച്ചവളായിരുന്നു.
എൻറെ കഥകളിൽ  ബലൂണുകളും കോലുമുട്ടായിയുമായി വരുന്ന ഒരു ഉപ്പ എന്നും ഉണ്ടായിരുന്നു. വായന ഇഷ്ടപെട്ടിരുന്ന എനിക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്ന, എൻറെ കുത്തി കുറിക്കലുകൾക്ക് അഭിപ്രായങ്ങൾ പറയുന്ന ഒരാൾ . പക്ഷേ ,അതൊന്നും ആയിരുന്നില്ല ഉപ്പ. ഒരുപാട് ഗൗരവവും , ശൗര്യവും ദേഷ്യവും മാത്രമായിരുന്നു ഞാൻ കണ്ടിരുന്നത്. ആർത്തുചിരിക്കാനും , കൈകൊട്ടി കളിക്കാനും പേടിച്ചിരുന്നു .
 മഴപെയ്ത് നനഞ്ഞ മുറ്റത്ത് ഓടികളിക്കാൻ കൊതിച്ചിരുന്ന എനിക്ക്, ഉപ്പ വരുന്ന വഴിയിലേക്ക് ഇടയ്കിടെ കന്ണോടിക്കേണ്ടി വന്നിരുന്നു .
കണ്ടത്തിലെ തോട്ടിൽ മീനുകളെ പിടിക്കാൻ പോവാൻ ഉപ്പയുടെ ഉച്ചയുറക്കം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇത്തിരി കൂടുതൽ നേരം ഉറങ്ങാൻ പേടിച്ചിരുന്ന കാലമുണ്ടായിരുന്നു.  പെൻസിൽ തീർന്നാലും , നോട്ട് ബുക്ക് തീർന്നാലും പുതിയൊരെണ്ണത്തിനു ചോദിക്കാൻ വരെ പേടിച്ചിരുന്ന കാലം .

സത്യമാണ് ! പലതും പറയാനും പറയാതിരിക്കാനും ഞാൻ പേടിച്ചു. ചിലപ്പോൾ ഈ വലിയ മരത്തിനു കീഴിൽ ഞാൻ മരണം വരെ ഒരു പുൽകൊടി മാത്രമായി അവസാനിക്കാൻ പാടില്ലെന്ന വാശി വളർന്നിരുന്നു .വൃത്തികെട്ട അഹങ്കാരത്തിൽ നിന്ന് തഴുത്തു വളരുകയായിരുന്ന വാശി .

എല്ലാം നിമിഷങ്ങൾകൊണ്ട്‌ മാറിമറിഞ്ഞത് പോലെ .. ഇന്നിപ്പോ എനിക്കെൻറെ പ്രണയം (post modern യുഗത്തിൽ തെറ്റും ശരിയും അനുഭവിച്ചറി യണമെന്ന് നിർബന്ധമായി മാറിയിരിക്കുന്നു . ya ALLAH , നീ എനിക്ക് പൊറുത്തു തരേണമേ ) പോലും  പറയാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു . സർവശക്തനു സ്തുതി .

ഉപ്പയ്യെന്ന മഹാകാവ്യത്തെ അറിയാൻ ഞാനിതാ 2 വ്യാഴവട്ട കാലം എടുത്തിരിക്കുന്നു . സംസാരിക്കാൻ മാത്രം ഇഷ്ടപ്പെട്ടുപോയതാനെൻറെ വലിയ തെറ്റ് . ഞാനൊരു നല്ല ആസ്വദിക അല്ലായിരുന്നു . ഞാൻ ഒരു നല്ല ശ്രോതാവുമാല്ലായിരുന്നു.  പലപ്പോഴും കൂട്ടുകാർക്കിടയിൽ ലോക കാര്യങ്ങൾ പറയുമ്പോൾ ഉപ്പ അറിയാതെ , ഉപ്പയുടെ വാക്കുകൾ ഞാൻ കടമെടുത്തിട്ടുണ്ട്.

ഉപ്പ,  എനിക്ക്- ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ google തന്നെയാണ് .  രാഷ്ട്രീയ-കലാ-സാഹിത്യ ...തുടങ്ങി ശാസ്ത്രത്തിലൂടെ സഞ്ചരിച്ചു , ഇസ്ലാമിക പാഠങ്ങളെ കുറിച്ച് കൃത്യവും ക്രമവുമായ അറിവുള്ള , സാധാരണയിൽ സാധാരക്കാരനായി ജീവിക്കാൻ - എന്നാലോ നമുക്കും ഒരു പടി മുന്നിലാണെന്ന് അഹങ്കരിക്കുന്നവന് ഒരു പുഞ്ചിരി സമ്മാനിച്ച് തിരിഞ്ഞു നടക്കണമെന്നു ജീവിതം കൊണ്ട് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
 ഉപ്പ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാനൊരു ശാസ്ത്രീയ സിദ്ധാന്തം പോലെ ഓർക്കുന്നില്ല. ജീവിതത്തിന്റെ ഇനിയുള്ള (in-sha Allah)ദിവസങ്ങൾ അവ ഓരോന്നും എനിക്ക് വഴി വിളക്കാവുമെന്ന് ഉറപ്പാണ്.

ചെറുപ്പത്തിൽ ഉപ്പയെ പോലെ സംസാരിക്കാൻ പഠി ക്കണമെന്നായിരുന്നു, വളർച്ചയുടെ ഓരോ ഘട്ടത്തിൽ ആഗ്രഹങ്ങൾ പലതായി. ഉപ്പയെ പോലെ വായിക്കണം, ആളുകളോട് ഇടപഴകണം, ജനകീയനാവണം, സഹായിക്കണം, സ്നേഹിക്കണം, ബന്ധങ്ങൾ കാത്തുസൂക്ഷികണം , അത് വളർത്തണം ..... ഉപ്പയുടെ എല്ലാ ജീനും മാറ്റമില്ലാതെ എനിക്ക് പകർന്നു കിട്ടിയിരുന്നെങ്കിൽ പോലും ഞാൻ അത്രയ്ക്കാവിലെന്ന് മനസ്സിലാവുന്നു.

നമ്മളൊരുമിച്ച് ഉല്ലാസയാത്രകൾ പോയിട്ടില്ല. എൻറെ ലോകത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും ഞാൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
എൻറെ വിജയങ്ങൾ അറിയിക്കുമ്പോൾ ഒരുപാട് സന്തോഷിക്കുന്ന കണ്ണുകളെ ഞാൻ ആ മുഖത്ത് കണ്ടിട്ടില്ല, വാകുകളിൽ തിളങ്ങുന്ന ഗർവും ഞാൻ അറിഞ്ഞിട്ടില്ല. പക്ഷേ, ഒന്ന് മാത്രം ഞാൻ എന്നും അറിയാറുണ്ട് . ആ പ്രാർത്ഥനകൾ മാത്രമാണ്‌ ഇന്നെത്തെ ഈ ഞാൻ എന്ന് .

schoolൽ തുടങ്ങി collegeലൂടെ കടന്ന് വന്ന് , ഇന്നിപ്പോ ആര്ക്കും ഊഹിച്ചെടുക്കവുന്ന ഒരു ഉത്തരം എനിക്കു മുന്നിൽ ഉള്ളപ്പോഴും , ഒരു ചോദ്യത്തിനു ഞാൻ അന്നും ഇന്നും ഒരേ ശൈലിയിൽ മറുപടി നൽകുന്നു .


ആത്തു / ആത്തിഫ  , നിനക്ക് ആരായി തീരാനാണ് ആഗ്രഹം ? എന്താണ് ഈ നശ്വര ഭൂവിലെ ചെറിയ ലക്ഷ്യം ?

എനിക്ക് , പരദൂഷണം കേൾകാനോ പറയാനോ സമയമില്ലാത്തത്രയും തിരക്കുള്ള പെണ്ണായാൽ മതി.
ഉപ്പയുടെ അഭിമാനമായി മാറിയാൽ മാത്രം മതി.


ഇങ്ങനെ എന്നെകൊണ്ട് പറയിക്കുന്നതും ഈ തണലിൽ ഇത്രയും കാലം ജീവിച്ചത് കൊണ്ട് തന്നെയാവണം.

ഇടയ്ക്കെങ്കിലും ആ സ്നേഹത്തെ , മഹത്വത്തെ മറന്നു പോയിരുന്നുവെങ്കിൽ മാപ്പ് !
അറിയാതെ പോയ , അല്ല പലപ്പോഴും അറിയാൻ ശ്രമിക്കാത്ത വലിയ തണലിനു വേണ്ടി സർവശക്തനോട് പ്രാർത്ഥിച്ചുകൊണ്ട്‌

....









Wednesday, February 5, 2014

...and i love this journey only because of your presence.. ! the charming clouds recalls you..! the heights of mountains, glousy fog...


feeling meh ;/

വല്ലാതെ മടുപ്പനുഭാവപെടുമ്പോൾ ഞാൻ ചെയ്യുന്ന ഒരു കാര്യമുണ്ട് .. ഒർകാാൻ ഏറെ ഇഷ്ടപ്പെടുന്നതിനെ തിരഞ്ഞു പിടിക്കാൻ ശ്രമിക്കും.. എന്റെ ഇഷ്ടങ്ങൾ അത് അക്ഷരങ്ങളില്ലാത്ത കവിതകളായിരുന്നു. നിറമില്ലാത്ത ശലഭങ്ങൾ ആയിരന്നു.
ഇന്ന് .............
വല്ലാത്തൊരു മടുപ്പ് . എന്റെ ഇഷ്ടങ്ങളെ ഞാൻ മറന്നത് പോലെ.
എവിടെയോ എനിക്ക് പിഴച്ചിരിക്കുന്നു . എവിദെയാനെന്ന് അറിയുന്നില്ല. നിനക്കും അറിയാം, ഞാൻ ഭൂത കാലത്തെ അന്വേഷിക്കുന്നവൾ  അല്ലെന്ന് .
എങ്കിലും കാരണം അറിയാൻ ഒരു അന്വേഷണം ആവശ്യമായിരിക്കുന്നു .


അങ്ങെവിദെയൊ ഒരു പൊൻ വെളിച്ചം ഏതെങ്കിലും കാലത്ത് കനനാവുമെന്ന വിശ്വാസം എന്നെ വീണ്ടും എന്തിനൊക്കെയോ പ്രൊൽസഹിപിക്കുന്നത് പോലെ...

നമുക്കിന്ന് നിർത്താം .
അറിയാത്ത ചോദ്യങ്ങള്ക്ക്  ഉത്തരങ്ങൾ നിരത്താൻ ഞാനും ഇല്ല...... 

Friday, August 2, 2013

ഒരു പക്ഷെ ഞാനറിയാതെ പോയ , എന്നെ ഒരുപാടധികം പ്രോത്സാഹിപിച്ച ഒരാള്...
നരച്ചു തുട ങ്ങിയെന്ന് മനസ്സിലകിയിടത് വെച്ച മറന്നു പോയ തൂലികയെ വീണ്ടും തലോടിയെടുക്കുവാനും , എഴുത്തിന്റെ വഴിയിലൂടെയുള്ള യാത്ര തുടരണമെന്നും ശബ്ദത്തിന്റെ   അകമ്പടിയില്ലാറെ ഒര്മാപെടുതിയിട്ടും ഞാനത് തമാശയായി കണ്ടു...  അഹംഭവമാവം, അല്ലെങ്കിൽ രക്തം ചീന്തി ചത്ത തൂലിക എന്റെ കരങ്ങളിൽ നിന്ന് ദൂരെ പോയെന്ൻ ഞാൻ സ്വയം മനസ്സിനെ ധരിപ്പിച്ചത് കൊണ്ടുമാവാം...
  വിരാമം ! ഞാൻ നഷ്ടപെടുത്തിയ കാലത്തെ ഓർത്ത് വിലപിക്കാതിരിക്കനവുന്നില്ല. 

 ഇനി ഒരു തുടക്കമാവാം ...  ഞാനോളിപിച്ചു വെച്ച , എനിക്ക് ആാരൊ സമ്മാനിച്ച  ഡയറി എന്നെ പ്രാകുകയാണോ?
അതിൽ ഞാൻ കോറിയിട്ട വരികൾ വായിക്കാൻ ഒരാള് എത്രയോ അധികം ആഗ്രഹിച്ചിരുന്നു എന്ന ഞാൻ മാത്രം അറിയാതെ പോയതെന്തേ.... ?? പലരുടെയും വാകുകളിലൂടെ അറിഞ്ഞതിനെക്കാളും  , അക്ഷരങ്ങള്കും വാകുകൾക്കും പ്രതിഫലിപ്പിക്കാനാവാത്ത  എന്തൊക്കെയോ ആയിരുന്നു .............

സർവശക്തൻ അനുഗ്രഹിക്കട്ടെ...
 പ്രാർത്ഥനയോടെ ഞാൻ . ....

Wednesday, March 20, 2013

ഒരു,
കവിത കുറിക്കട്ടെ?
പുഞ്ചിരി കൊണ്ട്  ചലിച്ചത് ,
ഗാംഭീര്യം കൊണ്ട് പ്രസംഗിച് ,
കിലുക്കി ചിരിച്ച് ,
വെള്ളിലകൾ കൊണ്ട് പുതച്ച്‌ ,
പനിനീര് തളിച്ച് -
അങ്ങിങ്ങ് തട്ടാതെ -
സൂക്ഷിച്ചുവെക്കാൻ ???

Thursday, November 15, 2012

ഒരു കൊടിമുടിയുടെ ഒടുവിലത്തെ അറ്റംവരെ കൈകള്‍ ‍ചേര്‍ത്  നടന്നിട്ട്, ഒരായിരം കഥകളുടെ അകമ്പടിയോടു കൂടി നനുത്ത കാറ്റിന്റെ തലോടലിലെ സ്നേഹത്തെ തിരിച്ചറിഞ്ഞും .... 
മഞ്ഞുകണങ്ങളെ  പോലെ ഇടയ്കെപ്പോഴോ അടര്‍ന്നു വീണ നീര്‍മണി തുള്ളികള്‍ക്കിടയിലും ഒളിപിച്ചു വെച്ചിരുന്ന പ്രണയത്തെ തിരിച്ചറിഞ്ഞു
മുന്നോട്ട് നീങ്ങുമ്പോഴും അറിയില്ലായിരുന്നു   .... ആകാശത്തെ തൊട്ടു നിന്ന് ഞാന്‍ ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും നീയെന്നെ അഗാതതയിലെക് തള്ളിയിടുമെന്ന്‍ ....!!!

Thursday, February 17, 2011

അതൊരു കാവ്യമായിരുന്നു........

..........കാറ്റിന്റെ ഗതി മാറി കഴിഞ്ഞിരിക്കുന്നു.. വശ്യതയാര്ന മഴയ്ക്  കണ്ണീരിന്റെ ഉപ്പുരസം.. ഇടയ്ക്ക് എവിടെയോ വീണ്ടും പുല്‍നാമ്പുകള്‍ ജന്മമെടുതിരിക്കുന്നു.. കരയിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ അറിയാതെ പുഞ്ചിരിക്കുന്ന ചെരുപുശ്പങ്ങളും വിരിഞ്ഞു,. .. നഷ്ടപെട്ട വലിയ സത്യങ്ങളെ പരതി വീണ്ടും കുഞ്ഞുമാവിനടിയിലെക്....ഒരിക്കലും തിരിച്ചു കിട്ടിലെന്ന പൂര്‍ണവിശ്വാസത്തോടെ..
.
ആഗ്രഹിച്ചത് നന്മയെയായിരുന്നു..കിട്ടതെപോവുമ്പോള്‍ നഷ്ടപെട്ടത് സ്വന്തം മനസ്സിന്റെ നന്മയനെന്നരിയുമ്പോള്‍ ആശ്വസവാകൊതാന്‍ നിഴല്‍ പോലും ഭയക്കുന്നു... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാതവളായി കുഞ്ഞുമാവ് വീണ്ടും കഥകള്‍ പറയുന്നു.... വര്‍ഷങ്ങള്‍ക് ശേഷം ഈ കഥയും പറയുമ്പോള്‍ ശ്രോതാവായി ആ പൂവും ഉണ്ടായിരുന്നെങ്കില്‍ !!! ഒരുപക്ഷെ ചിരിച്ചു തള്ളുന്ന ഓരോ ശ്രോതാവും അതിന്റെ വരികളെ വെറുക്കുമായിരിക്കും... ആ വരികളോരോന്നും ആത്മാര്‍ഥതയുടെയും നഷ്ടതിന്റെയും ഹ്രസ്വരൂപങ്ങലായിരുന്നെന്നു മഹാനായ കഥാകാരനലാതെ മറ്റാര്കന് തിരിച്ചറിയാനാവുക?
.....ഒരിക്കലും  കിട്ടില്ലയെന്ന തിരിച്ചരിവില്‍നിന്ന്‍തന്നെ    കയ്യെത്തിപിടിക്കാന്‍ ശ്രമിച്ചതില്‍ ഇന്നും ദുഖമോ വേദനയോ ഇലയെനത് അതിശയിപികുന്നു... അത്രമേല്‍ ആഗ്രഹിച്ചുപോയ കിട്ടകനിയാണോ ഇത്..!! എല്ലാം ഓര്‍ക്കാന്‍ സുഖമുള്ള "ദുസ്വപ്നം"ആയെങ്കില്‍ എന്ന് മാത്രം..........
......കവിതയുടെ ഹൃദയവേദന വായനക്കാരില്‍ അനുരനനമുണ്ടാകുമ്പോള്‍ മാത്രമാണല്ലോ കവി വിജയികുന്നത്.. ഇവിടെ കവി തോറ്റിരിക്കുന്നു   ...കവിതകള്‍ വീണ്ടും ചവട്ടുകൂനയിലെക്.... കവിയുടെ ഈ ജല്പനങ്ങള്ക്ക് ഇനിയെന്ത് വില......????
.