Sunday, November 21, 2010

വീണ്ടും തോറ്റിരിക്കുന്നു

അക്ഷരങ്ങളെ മാത്രം സ്നേഹിച്ച് സ്നേഹിച്ച് , ഒടുവില്‍ ആ അക്ഷരങ്ങള്‍ തന്നെ അസ്ത്രങ്ങളായി തറച്ച് പിടഞ്ഞു  മരിക്കേണ്ടി  വന്ന "ക്രൂര"യയിമാരുമയിരുന്നു ഞന്‍ ... ചിതലരിച്ചു തുടങ്ങിയ  എന്‍റെ ഓര്‍മകളെ ഒന്നുകൂടി പ്രവര്തനക്ഷമമാക്കിയതെന്തിന്‍??? ഒറ്റയ്കിരുന്നു കരയാന്‍ ആഗ്രഹിച്ച എന്നെ ആള്‍ കൂട്ടത്തിലേയ്ക്ക്  വലിചിഴയ്ച്ചതെന്തിന്‍?? ഒരായിരം സ്വപ്നങ്ങളിലൂടെ സ്വയം തീര്‍ത്ത പാതയിലൂടെ സന്തോഷത്തോടെ നടന്നിരുന്ന എനെ വീണ്ടും യാദാര്ത്യമെന്ന പച്ച കള്ളതിലെയക് വഴിതിരിച്ചു വിട്ടത് എന്തിനായിരുന്നു  . .???  ചോദ്യങ്ങള്‍ക്ക് മേല്‍ ചോദ്യങ്ങള്‍ മാത്രം ..... അത് മാത്രമായിരുന്നു വലിയ ഉത്തരവും...
നിങ്ങള്‍ നല്‍കിയ പൂകലെയെല്ലാം ഞാന്‍  പുഞ്ചിരിയോടെ സ്വീകരിച്ചിരുന്നു... കന്നില്ക് നിന്നും മറയുമ്പോള്‍ അവയെ ഞാന്‍ പിച്ചിച്ചീന്തിയിരുന്നു.. . അവയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചുടുരക്തത്തെ    നോക്കി  അട്ടഹസിച്ചിരുന്നു.. അപ്പോഴെല്ലാം ആളുകള്‍ ക്രൂരയെന്ന്‍ ആര്‍ത്തു വിളിച്ചില്ലേ ?? എന്നാല്‍ ആ പൂകളുടെ സംരക്ഷണം സ്വയം യെറ്റെടുത്ത   മുള്ളുകള്‍ എന്‍റെ കയ്കളില്‍ തറച്ച് കയറുനത് ആരും ശ്രധിക്കതതെന്തേ??? 
വാതില്‍ പടിയോളം എത്തിയിട്ടും ഒന്ന്‍ കാണാന്‍ പോലുമാവാതെ....... ഹാ !! വാക്കുകള്‍ ലക്‌ഷ്യം കാണുന്നേയില്ല....  ഞാന്‍  കണ്ടെതെല്ലാം ദുസ്വപ്നം മാത്രമായിരുന്നോ??  എന്‍റെ അക്ഷരങ്ങള്‍ പലരെയും വ്രണപ്പെടുത്തി എന്ന് എനിക്കറിയാം... ചിലരില്‍ ആ വ്രണം  പൊട്ടി ഒലിച്ച് , വേദന താങ്ങാനാവാതെ...... ഞാന്‍  എന്തിനിങ്ങനെ..???  
തനിച്ചിരിക്കാന്‍ ആഗ്രഹിച്ച്ചപ്പോഴൊന്നും ആരും സമ്മടിച്ച്ചില്ല... ഇപ്പോഴതിന്‍ കഴിയില്ലെന്നയപ്പോള്‍ തനിച്ചായി പോവുകയാണോ??............   ഞാന്‍ ആരെയാന്‍ ഈ വാഷിയിലൂടെ തോല്പിക്കുന്നത് ? എന്‍റെ തന്നെ മനസ്സിനെയോ?  സ്വപ്നങ്ങള്‍ക്ക് മേല്‍ തിരശ്ശീല വീഴ്ത്താന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു.... ഇനിയും ഒരായിരം സ്വപ്‌നങ്ങള്‍ കാണുക തന്നെ ചെയ്യും...."ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെങ്കില്‍ " ഞാനും വിജയിക്കുക തന്നെ ചെയ്യും .....  ......
എന്‍റെ ജീവിതമാകുന്ന നാണയത്തിന്റെ മറുപുറം അന്വേഷിച്ച് നടക്കുകയാന്‍ ഞാനിപ്പോള്‍....  പഥികന്റെ കണ്ണീരിന്‍  എന്തര്‍തമാന്ഉള്ളത്  ...അല്ലെ???

Saturday, September 11, 2010

poem

                                                           കലികാലം . കോം
  കലികാല കോമരങ്ങള്‍ക്ക്  അറുതിയില്ല,
കാലന്റെ കരങ്ങള്‍ക്കുമവധിയില്ല,

ഭിന്നിപ്പിന്‍ രാഷ്ട്രീയതന്ത്രങ്ങളില്‍ 
അഴിമതിയുടെ നിലയ്കാത്ത ആരവത്തില്‍ 
അല്പ്പമായ് മാറുന്ന സുരക്ഷിതത്വത്തില്‍ 
നിണം തിളയ്ക്കുന്ന പാന്താവില്‍
ചുവരെഴുത്തുകള്‍ ശിഷ്ടം......

ദൈവത്തിന്റെ സ്വന്തം നാടിനിഭാവിയില്‍ 
ആള്‍ദൈവത്തിന്‍ കേന്ദ്രമായ് മാറുമ്പോള്‍
ജിഹാദന്ന ശ്രേഷ്ടമാം വാക്കിന്നെ കാട്ടാളന്‍ 
കിരാതമാര്‍ഗത്തിന്‍  വഴിവിളക്കാകുമ്പോള്‍
കലികാലം മെല്ലെ-മേല്ലെയായ് പുലരുന്നു...

ഭൂമിത്തന്നടിത്തട്ട് കിളയ്കുവാനുതകുന്ന
യന്ത്രവല്‍കൃത  ലോകതാളവും,  
പാശ്ചാത്യ സംസ്കാരം ഊറ്റികുടിക്കുന്ന
രക്തബന്ധത്തിന്റെ  നിറമാര്‍ന്നബാല്യവും,
ദുഗ്ദം നുകരാന്‍ കൊതിക്കുന്ന കുഞ്ഞിനെ 
ഭ്രൂണവേദിയില്‍  ഹനിക്കുന്ന മാതാവും,
സാമ്പത്യമാന്ദ്യം  തലയില്‍ നുരയ്ക്കുമ്പോള്‍ 
പാഷാണക്കുപ്പിയില്‍  ജന്മം അടക്കുവോര്‍,
കലികാല കോമരനടനകോലങ്ങള്‍....

പുഞ്ചിരിചാടുന്ന  ശലഭകുഞ്ഞുങ്ങളെ 
പിച്ചിചീന്തുന്നൊരു ധ്വംസകന്‍ ദ്രിശ്യമായ്
നീണ്ടുപോവുന്നോരീ കലികാലനാടകം
പുതുംയെരുന്നൊരു ദ്രിശ്യവിരുന്നായ് 
അവതരിപ്പൂ; അക്ഷികള്‍ സാക്ഷിയായ്
വിരലൊന്നു അമര്‍ത്തുകിനി -
കലികാലം ഡോട്ട് കോമില്‍ ....    
    
     


Wednesday, September 1, 2010

i am alone

കണ്ണുനീര്‍കൊണ്ട് ഞാന്‍ കവിതയെഴുതി...
സൌഹൃദത്തിന്‍ പുഞ്ചിരിയത് മായ്ച്ചു കളഞ്ഞു ....
രാത്രിയുടെ നിശബ്ദതയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ,
വൃഥാ അന്വേഷിപ്പൂ......ആ കവിതയെങ്കിലും!!!!!    

just for you my sweet friend..........

"സുഹൃത്തെ.........."

ഇന്നെന്റെ തേങ്ങലിന്‍ അര്‍ത്ഥമില്ല,
ഇനിയെന്റെ  നിശ്വസമൊന്നുമല്ല.
വിടചൊല്ലി പോവുക നീ,
ഞാനും അകലേയ്ക്ക്......

രാത്രിതന്‍ മുഖപടം -
മറയ്കുന്ന സൂര്യന്റെ,
കണ്ണുനീര്‍ ചോപ്പാണ്-
ഇന്നെന്‍ ആനനം.
വറ്റിവരണ്ടെന്റെ  കന്ടവും 
വാക്കും..............
വാഴ്ത്തുവാന്‍ ,പാടുവാന്‍
ആവില്ല നിശ്ചയം....
പുഞ്ചിരി മാഞ്ഞ എന്‍ 
അധരങ്ങള്‍ അറിയാതെ
നിന്നെ തിരയുന്നു,
"മാപ്പ് നല്‍കേണമേ.."

ഇനി ഞാന്‍ മടങ്ങാം 
തലതിരിചീടാതെ....
"സൌഹൃദം മാത്രമിനി
കവര്ന്നെടുതീടട്ടെ......."
          

   

Sunday, August 29, 2010

poem

             ഐക്യം !!!                                      
വിരലുകള്‍ സംസാരിച്ചുത്തുടങ്ങി
അനൈക്യത്തിന്റെ സ്പഷ്ടചിത്രം.
"നിന്റെ തുലികയെ ഞാന്‍   താങ്ങില്ല,
നിന്റെ മോതിരത്തിന്റെ ശോഭ-
ഞാനായിരുന്നു,ഉടഞ്ഞുപോട്ടെ.
തെളിവിനായ് പോലും ഞാന്‍ തന്നെ"
അഹങ്കാരികള്‍, നിങ്ങള്‍ അറ്റുപോട്ടെ.
ഞാനൊന്നായാസപ്പെടുമല്ലോ !!!

നാസിക ശ്വസിക്കാതെയായ്,
നാസികാമലം മാത്രം ബാക്കി.
ചക്ഷുസ്സിലാകെ ചലം പടര്‍ന്നു,
ചഞ്ചല  ഭാവങ്ങള്‍ അറിയാതെയായ്.
ശ്രവണപുടങ്ങള്‍ തല്ലിത്തകര്‍ന്നു,
ശ്രുത ശ്രുതിയായ്‌ ഭവിച്ചു.
ത്വഗിന്ദ്രിയമാകെ സ്വിന്നം പൊടിഞ്ഞു,
സ്പര്‍ശനം വെറും ത്രാസനം മാത്രം.
രസനമൊന്നായ് രക്തം ചൊരിഞ്ഞു,
രുചികള്‍ മറന്ന്‌ ജീവഭോജനം.

ഐക്യമില്ലാത്ത നാളെയെ  ഓര്‍ത്ത് ,
ഞാനും തലയറ്റ കനിഷ്കനായ് മാറുന്നു.
കബന്ധമായ്‌..............
കപോതവ്രതനായ്....................      


                                       

Saturday, August 28, 2010

Life must be full of secrets

                                                 കഥകള്‍ അറിയാതെ ....  

തന്റെ എല്ലാ സങ്കടങ്ങളുടെയും   മൌനിയായ സാക്ഷിയായിരുന്നു അവന്‍.പലരോടും പിനങ്ങിപ്പിരിയുമ്പോള്‍ അതെല്ലാം പറയാന്‍ പറ്റിയ കൂട്ടുകാരന്‍..ശബ്ദവും ഭാവവ്യത്യാസങ്ങളും ഒന്നും തമ്മിലറിയാതെ അക്ഷരങ്ങള്‍ കൊണ്ട് മാത്രം സംസാരിച്ചു കൊണ്ടേയിരുന്നു.പലപ്പോഴും രണ്ടുപേരും ശബ്ദമറിയാന്‍  കൊതിച്ചു, കാണാനും. പക്ഷെ തമ്മില്‍ കണ്ടിരുന്നെങ്കില്‍ ഇവര്‍ക്കൊരിക്കലും ഇത്രയും സ്വതന്ത്രമായി മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവേക്കാനാവില്ലയിരുന്നു.അവള്‍, അവന്റെ കുടുംബത്തെ അറിയാനാഗ്രഹിച്ചു.അപ്പോഴെല്ലാം അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു " കൂട്ടുകാരി, നീ  ലോകം മുഴുവന്‍  പ്രശസ്തിയാര്‍ജിക്കണം, എന്നിട്ടൊരു  ദിവസം ഞാന്‍ നിന്നെ വീട്ടിലേക് ക്ഷണിക്കും" ..."എന്നിട്ടോ"........" ഞാന്‍ എന്‍റെ സ്നേഹം നിറഞ്ഞ വീടുകാര്‍ക്ക് നിന്നെ പരിജയപെടുത്തും, അന്നവര്‍ പറയുമായിരിക്കും ഇത്ര നല്ല കൂടുകാരിയുണ്ടായിട്ടും നീ നന്നായില്ലലോടാ എന്ന്‍.. ഹ.. .ഹ "..ചുരുങ്ങിയ കാലം കൊണ്ടുത്തന്നെ അവന്‍ അവളുടെ ലോകത്തെ മുഴുവനായി പഠിച്ചു കഴിഞ്ഞിരുന്നു..അവളുടെ വീടും ലക്ഷ്യങ്ങളും തന്റെതെന്ന പോലെ പരിചിതം...
പക്ഷെ, അവള്‍ അങ്ങനൊരു ലക്ഷ്യത്തി എത്തിച്ചേരുന്നതിന് മുമ്പേ അവനവളെ ഒരു സവാരിക്കായി ക്ഷണിച്ചു. തന്റെ വീടിന്റെ തൊട്ടടുത്തുള്ള പാടവരമ്പിലൂടെ കഥകള്‍ പറഞ്ഞും, പാട്ടുകള്‍ പാടിയും ചെറിയൊരു നടത്തം.. അവളത് സന്തോഷത്തോടെ നിരാകരിച്ചു.."ഇല്ല, ഞാനൊരു പെന്ന്കുട്ടിയല്ലേ.. ഒരായിരം ആഗ്രഹാങ്ങളിലൂടെ നീന്തിക്കളിക്കുന്ന പാവം. ഇതുപോലുള്ള സാധാരണയില്‍ സാധാരണമായ ജീവിതം ഞാന്‍ സ്വപ്നത്തില്‍ പോലും വരരുതെന്നാഗ്രഹിക്കുന്നു..". അന്ന്‍ മഴ തിമിര്തുപെയ്തു. രാത്രിക്ക് പതിവിലേറെ ഭയാനകത തോന്നി. ജനവാതിലുകള്‍ കൊട്ടിയടയുന്ന ഒച്ച അവളെ പെടിപ്പിച്ചുകൊണ്ടെയിരുന്നു
അവള്‍ തന്റെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും തന്റെ പ്രീയപ്പെട്ട പുസ്തകം കയ്യിലെടുത്തു.. സര്‍വ്വ ശക്തന്റെ നാമത്തില്‍ കുറിച്ച് തുടങ്ങി........
"..... ഈ രാത്രി എന്നെ ഭയപ്പെടുതുകയാണ്.രക്തരക്ഷസ്സുകള്‍ എനിക്ക് ചുറ്റും നൃത്തം ചവിട്ടുന്നു.ഞാന്‍ പതരിപ്പോവുകയാണ്.എന്‍റെ കരങ്ങളുടെ ശക്തി ക്ഷയിച്ചു പോവുന്നു.എന്‍റെ കനവുകളില്‍ നീയൊരു വില്ലന്റെ പരിവേഷത്തോടെ കടന്നുവരുന്നു...ഒരുപക്ഷെ നിനക്കും അങ്ങനെത്തന്നെയാവണം, അല്ലെ ??? നിനക്ക് വ്യക്തമാണല്ലോ എന്‍റെ ലക്ഷ്യങ്ങളുടെ ദൈര്‍ഘ്യം എത്രയാണെന്ന്..എന്നിട്ടും ...!!!
ഒരിക്കലും നമ്മള്‍ കാണരുതെന്നാഗ്രഹിച്ചു പോവുകയാണ്.....".പ്രകൃതിയേ പ്രണയിച്ച പെണ്‍കുട്ടിയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളെ സഹിക്കാനാവാതെ വന്നപ്പോള്‍ കാറ്റ് തന്നെ ആ തുണ്ടുകടലാസിനെ പറപ്പിച്ചു കളഞ്ഞു.ആ രാത്രി അവളുടെ സ്വപ്നങ്ങളില്‍ ശിശിരം മാത്രമായിരുന്നു.. ഇലപൊഴിയും ശിശിരം..

സൂര്യന്റെ ആദ്യ കിരണങ്ങള്‍ പൂക്കളെ തട്ടിയുനര്തുന്നതെയുള്ളൂ.എന്നത്തെയും പോലെ അന്ന് രാവിലെയും അവന്‍ ആ പനിനീറിനെ തഴുകാനൊരുങ്ങി. അതൊരു നന്മ നിറഞ്ഞ ബന്ധത്തിന്റെ അടയാളമായിരുന്നു..ഇന്ന് ആ പുഷ്പം  കരയുന്നുണ്ടായിരുന്നു.ദളങ്ങള്‍ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അയാള്‍ കണ്ണീരോടെ ആ സ്മാരകത്തിന് മുമ്പില്‍ മുട്ടുകുത്തി.. അപ്പോഴാണവന്‍ അത് ശ്രദ്ധിച്ചത്, ഒരു ചെറിയ കടലാസ് കഷണം ആ മണ്ണിന്റെ ഈര്പത്തില്‍ പറ്റിച്ചെര്‍ന്നിരിക്കുന്നു..
അതിനുമുകളിലായി ഒരു വിദളിതമായി കൊണ്ടിരിക്കുന്ന ചുവന്ന പനിനീരും കുറച്ചു രക്തത്തുള്ളികളും...

Tuesday, August 24, 2010

poem

                                                             അവള്‍
പാതി അടഞ്ഞ നേത്രങ്ങളില്‍                            മൃത്യുവിന്റെ ജനനവും ഘോഷിച്ച്   
അശ്രുക്കള്‍ തളംകെട്ടിയിരുന്നു .                        ഇനിയെത്ര നാള്‍ ? പ്രശ്നം ബാക്കി.
ചാലുകീറി ഒഴുക്കിവിടാനായി                            മഴയിലും രക്തച്ച്ചുവപ്പു തന്നെ ...
കരങ്ങള്‍ ഉയരുമ്പോള്‍,
തട്ടിമാറ്റാന്‍ വെമ്പുന്ന -                                         പതറാതെ മുന്നോട്ടെന്നാരോ 
സ്വകരങ്ങള്‍ ; മൌനം ...                                           പറഞ്ഞിരുന്നുപോലും                                        
ഭയവികാരങ്ങള്‍ പേരിനുമാത്രം                         ഇനിയെങ്ങു മുന്നോട്ട്
ക്രൌര്യം തന്നെ സ്ഥായിഭാവം .                            ഞാനനാധയാവുകയല്ലേ?


ത്രസിപ്പിക്കും ഗന്ധം പരത്തും-                            കളിവാക്കുചോല്ലി, കലവേതുമില്ലാതെ  
പൂക്കള്‍ വിരിയുന്ന;                                               കൂട്ടിനായ് നിന്നവര്‍, സോദരര്‍
അരപ്പുളവാകും രുചിയുള്ള-                               കാട്ടിലെ ചെന്നായ്ക്കായ്‌  -
ഫലങ്ങള്‍ കായ്ക്കുന്ന ;                                           കാട്ടികൊടുക്കുമ്പോള്‍...
പാഴ്മാരമായിരുന്നു , അവള്‍                                കാലമേ നീയുമെന്നെ
ഭൂമിയ്ക്ക് ഭാരമായി...                                             കാര്‍ന്നു തിന്നുന്നുവോ???


നിലാവുള്ള രാത്രിയില്‍                                          "പെണ്ന്നല്ലയോ നീ,   
കണ്ണുകളടച്ച്‌ സ്വപ്നം കണ്ടു;                               പുണ്ണായി  ജനിച്ചവള്‍
നനുത്ത മഴയും മന്ദമാരുതനെയും-                   നരകിച്ചു തീരേണം
കാതടച്ചു തന്നെ ശ്രവിച്ചിരുന്നു...                       നരിയായി മാറാതെ"
അന്തരാത്മാവ് നോവാതെ
സ്നേഹിക്കുകയായിരുന്നു അവള്‍                   അവള്അന്നും അബലയായിരുന്നു
മെല്ലെ മെല്ലെ കവിതകള്‍ ചൊല്ലി                     ചാപല്യമില്ലാതെ, കണ്ണുനീര്‍ കുടിച്ച്.....  

Saturday, August 21, 2010

dedicated to @hu

സ്മരണകളുടെ മരണം 
കാലങ്ങള്‍ക്കൊടുവില്‍ ,
മണ്ണടിഞ്ഞുപോയ ശില്പങ്ങള്‍ , 
സ്മരണകളുടെ കെട്ടഴിച്ചു .
കവിതകള്‍ വളര്‍ത്തിയ കഥകള്‍ 
കാതോര്‍ത്തിരുന്നു...
കഥകളങ്ങനെ  ചരിത്രമായിമാറി .
സഖിയുടെ വിയോഗത്തില്‍ ഒരുവള്‍ ..
സന്തോഷത്തിമര്‍പ്പിലോരുകൂട്ടര്‍..  
കടം വീടലിന്റെ കഥകള്‍ നുണഞ്ഞു ,
അനാഥ ജഡങ്ങളെ വരിയായ് കിടത്തുന്നു 
ക്ഷയിച്ചുപോകുന്ന കാഴ്ചകള്‍ നിശ്ചയം.
കണ്ണുകള്‍ തനിയെ പാതി അടയുന്നു 
അശ്രുക്കള്‍ മുഖമാകെ കഴുകിയെടുക്കുന്നു..
തിരികെ വരാത്തോരീ കാലത്തിന്‍ സാക്ഷിയെ -
കന്നുനീരാലിനി ഒപ്പിയെടുക്കാനോ???

നിശബ്ദത ഭഞ്ജിച് ഒരട്ടഹാസം ,
കാര്‍മേഘം മൂടുന്ന നിലാവെളിച്ചം,
ഇതളറ്റു പോകുന്ന കുസുമങ്ങളും ,
കാതരയായിരുന്നു ഞാന്‍ .........       

 

  

life is something like this......

ക്ഷണികം
മണ്ണിനെ പ്രണയിച്ച ബീജം ,
പരിണാമ പന്ഥാവില്‍ ,
പൂവായി വിടര്‍ന്നു .
വെയിലിനായ്  കാത്തിവള്‍ -
പുഞ്ചിരി തൂകുമ്പോള്‍ 
സമീരന്റെ സ്പര്‍ശനം, ഹര്‍ഷം.
തുഷാരങ്ങള്‍ തനിയെ 
തംബുരു മീട്ടുന്നു 
നനവായി മഴയും 
കുളിരായി മഞ്ഞും.
വര്നമാനോഹര്യം യൗവ്വനം
വാരന്ന്യമാല്യം ചാര്‍ത്തുന്നു ശലഭം 
കാലം, ശിശിരമായ് വീണ്ടും...
വിദ്തളിതമാകുന്നു ,അപ്സരസ്സും ...
പേമാരി ഘോരമാം 
പെരുമ്പറ കൊട്ടുന്നു ....
മാരുതന്‍ മലയാകെ 
ഉഴുതു മറിക്കുന്നു... 
ശലഭമീ പൂവിന്‌ വീണ്ടുമജ്ഞാതം
ശയനം ,പിന്നെയും മാതൃഗര്‍ഭത്തില്‍ 
മണ്ണിനെ പ്രണയിച്ച് ..............